ജൂണ്‍ ഒന്നിനുതന്നെ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം

ശ്രീനു എസ്
വെള്ളി, 29 മെയ് 2020 (08:12 IST)
പതിവുതെറ്റിക്കാതെ ജൂണ്‍ ഒന്നിനുതന്നെ കാലവര്‍ഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. നേരത്തേ ജൂണ്‍ എട്ടിനായിരുന്നു കാലവര്‍ഷം എത്തുമെന്ന് പ്രവചിച്ചിരുന്നത്. എന്നാല്‍ അറബിക്കടലില്‍ രൂപപ്പെട്ട ഇരട്ട ന്യൂനമര്‍ദം കാലവര്‍ഷമേഘങ്ങളെ കൃത്യസമയത്ത് കേരളത്തില്‍ എത്തിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
 
അടുത്ത 48 മണിക്കൂറില്‍ മാലദ്വീപ്  കന്യാകുമാരി ഭാഗങ്ങളിലേക്ക് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കൂടുതല്‍ മുന്നേറും. അതിനാല്‍ അറബിക്കടലിന്റെ തെക്കു കിഴക്ക്, തെക്ക് മധ്യ ഭാഗത്തായി മെയ് 31 മുതല്‍ ജൂണ്‍ നാല് വരെയുള്ള കാലയളവില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. അടുത്ത മണിക്കൂറുകളില്‍ ആസാം, മേഘാലയ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്കും 30ന് കേരളത്തിലും ലക്ഷദ്വീപിലും കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article