പശ്ചിമ ബംഗാള്‍ - ഒഡിഷ തീരത്തിനു സമീപം ന്യുനമര്‍ദ്ദം: കേരളത്തില്‍ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (18:16 IST)
വടക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍ - ഒഡിഷ തീരത്തിനു സമീപം ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 2 ദിവസം ജാര്‍ഖണ്ഡിന് മുകളിലൂടെ നീങ്ങാന്‍ സാധ്യത. കച്ച്‌ന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും നാളെയും (20 & 21) ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 
2023 സെപ്റ്റംബര്‍ 20, 21 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; സെപ്റ്റംബര്‍ 22, 23 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article