മഴ കുറഞ്ഞെങ്കിലും വിവിധ ജില്ലകളില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 11 ജൂലൈ 2023 (08:48 IST)
മഴ കുറഞ്ഞെങ്കിലും വിവിധ ജില്ലകളില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. അതേസമയം പൊതുപരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്. 
 
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. അതേസമയം മഴ കുറഞ്ഞെങ്കിലും സംസ്ഥാനത്ത് ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത.

അനുബന്ധ വാര്‍ത്തകള്‍

Next Article