സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആറുമരണം; 55 വീടുകള്‍ ഭാഗീകമായി തകര്‍ന്നു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 1 ഓഗസ്റ്റ് 2022 (19:54 IST)
സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആറുമരണം സ്ഥിരീകരിച്ചു. കൂടാതെ 55 വീടുകള്‍ ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. പൂര്‍ണമായും തകര്‍ന്നത് അഞ്ചുവീടുകളാണ്. അടുത്ത നാലുദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയുണ്ടായിരുന്നു. ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിലും ഓഗസ്റ്റ് നാലിന്  എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും  റെഡ്  അലര്‍ട്ട് പ്രഖ്യാപിച്ചു. 
 
ഓഗസ്റ്റ് മൂന്നിന് കണ്ണൂര്‍, കാസര്‍ഗോഡ്, തിരുവനന്തപുരം ഒഴികെയുള്ള പതിനൊന്നു ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article