രഹന ഫാത്തിമ കെ സുരേന്ദ്രനുമായി പലതവണ കൂടിക്കാഴ്ച നടത്തി; ലക്ഷ്യം വർഗീയ കലാപമെന്ന് രശ്മി ആർ നായർ

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2018 (13:25 IST)
ശബരിമല ചവിട്ടാനെത്തിയ രഹനാ ഫാത്തിന ബി ജെ പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനുമായി മംഗലാപുരത്ത് പലതവണ കൂടിക്കാഴ്ച നടത്തിയത് തനിക്ക് നേരിട്ടറിയാമെന്ന് രശ്മി ആർ നായർ. സംസ്ഥാനത്ത് വർഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് രഹനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്മുതൽ മലചവിട്ടൽ വരെ എന്ന് രശ്മി ആർ നായർ വ്യക്തമാക്കി.  
 
'രഹന ഫാത്തിമ എന്ന കേന്ദ്ര സർക്കാർ ജീവനക്കാരി കെ സുരേന്ദ്രനുമായി മംഗലാപുരത്ത് വച്ച് പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം എനിക്ക് നേരിട്ടറിയാം. കേരളത്തിലെ പ്രോഗ്രസീവ് സ്പെയിസുകൾക്കുള്ളിൽ കയറി അതിനെ അശ്ലീല വൽക്കരിച്ചു വെടക്കാക്കി തനിക്കാക്കി പൊതുസ്വീകാര്യത വലതുപക്ഷത്തിനു അനുകൂലമാക്കുക എന്ന കൊട്ടേഷൻ പലതവണ ഇവർ ഭംഗിയായി നിർവഹിക്കുകയും ചെയ്തു. ശബരിമല വിഷയത്തിൽ ഒരു വർഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ആ സ്ത്രീയുടെ ഫോട്ടോ മുതൽ മലകയറ്റം വരെയുള്ള സംഭവങ്ങൾ. അയ്യപ്പഭക്തരെ മുസ്ലീങ്ങൾ വെട്ടി പരിക്കേൽപ്പിക്കുന്നു എന്ന ജനം TV വാർത്ത ഈ സമയത്തു തന്നെ വരുന്നതും ഇതിനൊപ്പം ചേർത്ത് വായിക്കണം' രശ്മി ഫെയിസ്ബുക്കിൽ കുറിച്ചു.
 
ഫെയിസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
 
ശബരിമല വിഷയത്തിൽ ഒരു കലാപത്തിൽ കുറഞ്ഞ ഒന്നും സംഘപരിവാർ ലക്ഷ്യം വയ്ക്കുന്നില്ല എന്ന് വിധി വന്ന ദിവസം തന്നെ ഞാൻ പറഞ്ഞിരുന്നു. അയ്യപ്പ വേഷത്തിൽ പാതി ശരീരം പുറത്തു കാണിച്ചു ആ സ്ത്രീയുടെ ഫോട്ടോ വന്ന ദിവസം അതിനു വേണ്ടി സംഘപരിവാർ കൊട്ടേഷൻ എടുത്ത മുസ്ലീം പ്രൊഫൈലുകളെ വേണ്ട രീതിയിൽ തിരിച്ചറിഞ്ഞാൽ സമൂഹത്തിനു നന്ന് എന്നും പറഞ്ഞിരുന്നു. കടകംപള്ളി സുരേന്ദ്രൻ ഇന്ന് പറഞ്ഞത് തന്നെ അന്നും ഞാൻ പറഞ്ഞിരുന്നു ശബരിമല ആക്ടിവിസ്റ്റുകൾക്കു DJ പാർട്ടി നടത്താനുള്ള ഇടമല്ല. ഈ വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്തിയ സഖാവ് കടകംപള്ളി സുരേന്ദ്രന് അഭിവാദ്യങ്ങൾ.
 
ഇനി അന്ന് പറയാത്ത ഗൗരവമുള്ള ചില കാര്യങ്ങൾ പറയാം. രഹന ഫാത്തിമ എന്ന കേന്ദ്ര സർക്കാർ ജീവനക്കാരി കെ സുരേന്ദ്രനുമായി മംഗലാപുരത്തു വച്ചു പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം എനിക്ക് നേരിട്ടറിയാം. കേരളത്തിലെ പ്രോഗ്രസീവ് സ്പെയിസുകൾക്കുള്ളിൽ കയറി അതിനെ അശ്ലീല വൽക്കരിച്ചു വെടക്കാക്കി തനിക്കാക്കി പൊതുസ്വീകാര്യത വലതുപക്ഷത്തിനു അനുകൂലമാക്കുക എന്ന കൊട്ടേഷൻ പലതവണ ഇവർ ഭംഗിയായി നിർവഹിക്കുകയും ചെയ്തു. ശബരിമല വിഷയത്തിൽ ഒരു വർഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ആ സ്ത്രീയുടെ ഫോട്ടോ മുതൽ മലകയറ്റം വരെയുള്ള സംഭവങ്ങൾ. അയ്യപ്പഭക്തരെ മുസ്ലീങ്ങൾ വെട്ടി പരിക്കേൽപ്പിക്കുന്നു എന്ന ജനം TV വാർത്ത ഈ സമയത്തു തന്നെ വരുന്നതും ഇതിനൊപ്പം ചേർത്ത് വായിക്കണം. ഈ ഗൂഢാലോചനയിൽ സംസ്ഥാന പോലീസ് ഫോഴ്‌സിലെ ക്രിമിനൽ ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഉള്ള IG ശ്രീജിത്തിന്റെ പങ്കും സർക്കാർ അന്വേഷിക്കണം.
 
മത തീവ്രവാദത്തെ മുഖാമുഖം നേരിടുന്ന സിപിഎം നും സർക്കാരിനും ഒപ്പം നിരുപാധികം കേരളം നിൽക്കണം.

അനുബന്ധ വാര്‍ത്തകള്‍

Next Article