സ്വാമി ശാശ്വതീകാനന്ദ ആത്മഹത്യ ചെയ്യില്ലെന്ന് ആര്‍ ബാലകൃഷ്ണപിളള

Webdunia
തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (11:54 IST)
ശിവഗിരി മഠാധിപതി സ്വാമി ശാശ്വതീകാനന്ദ ആത്മഹത്യ ചെയ്യില്ലെന്ന് ആര്‍ ബാലകൃഷ്ണപിളള. മരണത്തെ കുറിച്ച് സംശയങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മരണത്തിന് തലേന്ന് ശാശ്വതീകാനന്ദയെ ഉമ്മന്‍ചാണ്ടിയോടൊപ്പം കണ്ടിരുന്നു. ആലുവയില്‍ നിന്ന് മടങ്ങി വന്ന ശേഷം വീണ്ടും കാണാമെന്ന് പറഞ്ഞാണ് പിരിഞ്ഞത്. ജലസമാധിയോ ആത്മഹത്യയോ ആലോചിച്ച് ഉറപ്പിച്ച ഒരാള്‍ അങ്ങിനെ പറയില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

സ്വാമിയുടെ ഗള്‍ഫ് സന്ദര്‍ശനവേളയില്‍ നടന്ന ചിലകാര്യങ്ങളെക്കുറിച്ച് അറിവായിട്ടുണ്ട്. കൃത്യമായ തെളിവുകളില്ലാത്തതിനാല്‍ അവ പറയാനാകില്ല. ഇക്കാര്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയാകണം സിബിഐ അന്വേഷണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശാശ്വതീകാനന്ദ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.