പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടു അനുബന്ധിച്ച് പി.വി.അന്‍വര്‍ എംഎല്‍എ നടത്തിയ ശക്തിപ്രകടനത്തെ ഏറ്റെടുത്ത് ട്രോളന്‍മാര്‍. അന്‍വര്‍ നടത്തിയ റോഡ് ഷോയ്ക്ക് നൂറുകണക്കിനു ആളുകളാണ് എത്തിയത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗം പേരെയും എത്തിച്ചത് പണം കൊടുത്താണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ അന്‍വറിനെതിരെ ട്രോളുകളുടെ പെരുമഴയാണ്.
' നെന്മാറയില്‍ നിന്നാണ് വരുന്നത്. വേറൊരു ഗ്രൂപ്പ് വിളിച്ചുകൊണ്ട് വന്നതാണ്. അന്‍വറിനെ പരിചയമില്ല' പ്രകടനത്തില്‍ പങ്കെടുത്ത ഒരു സ്ത്രീ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ' വേറെ ഷൂട്ടിങ്ങിനു പോകാറുണ്ട്. ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ ഷൂട്ടിങ്ങിനൊക്കെ പോയിട്ടുണ്ട്. വേറൊരു ഏജന്റ് വിളിച്ചിട്ട് വരുന്നതാണ്. എത്ര രൂപയാണ് തരികയെന്ന് അറിയില്ല,' മറ്റൊരു സ്ത്രീ പറഞ്ഞു.
അതേസമയം അന്‍വറിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഡി.എം.കെ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. പകരം യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനു പിന്തുണ നല്‍കുമെന്ന് അന്‍വര്‍ അറിയിച്ചു.
ഒരു ഉപാധിയുമില്ലാതെ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുന്നതായി ഇന്ന് നടന്ന കണ്‍വെന്‍ഷനില്‍ അന്‍വര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല പിന്തുണക്കുന്നത്. രണ്ട് ദിവസം മുന്‍പ് അപമാനിക്കപ്പെട്ടിട്ടും അതെല്ലാം സഹിക്കുകയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.