പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പോളിങ് ഏഴ് ശതമാനം കടന്നു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (08:33 IST)
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ഏഴ് ശതമാനം കടന്നു. ഇപ്രാവശ്യം മികച്ച പോളിങ്ങായിരിക്കുമെന്നാണ് ഇരുമുന്നണികളും പ്രതീക്ഷിക്കുന്നത്. 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ ഉള്ളത്. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. എഎപി സ്ഥാനാര്‍ഥി ഉള്‍പ്പെടെ ഏഴ് പേരാണ് മത്സരരംഗത്തുള്ളത്. 
 
സെപ്റ്റംബര്‍ എട്ടിന് ബസേലിയസ് കോളേജിലാണ് വോട്ടെണ്ണല്‍. പുതുപ്പള്ളി സീറ്റ് പിടിച്ചെടുത്താല്‍ നിയമസഭയില്‍ എല്‍ഡിഎഫിന്റെ സീറ്റുകളുടെ എണ്ണം 100 ആകും. നിലവില്‍ 140 അംഗ നിയമസഭയില്‍ 99 സീറ്റുകളാണ് എല്‍ഡിഎഫിനുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍