ഏഴര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പള്‍സര്‍ സുനി വ്യാഴാഴ്ച ജാമ്യത്തിലിറങ്ങും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (14:22 IST)
ഏഴര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പള്‍സര്‍ സുനി വ്യാഴാഴ്ച ജാമ്യത്തിലിറങ്ങും. ഇത്രയും കാലത്തിനിടയ്ക്ക് 13 തവണയാണ് ജാമ്യത്തിനായി പള്‍സര്‍ സുനി കോടതിയെ സമീപിച്ചത്.തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്‍കിയതിന് ഹൈക്കോടതി കഴിഞ്ഞ ജൂണില്‍ 25000 രൂപ പിഴയിട്ടിരുന്നു.
 
ജാമ്യം നല്‍കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല. പള്‍സര്‍ സുനി ഏഴര വര്‍ഷമായി ജയിലിലാണെന്നും വിചാരണ ഇനിയും നീണ്ടേക്കാമെന്നും നിരീക്ഷിച്ചാണ് ജാമ്യം നല്‍കിയത്. കേസില്‍ പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ആരംഭിക്കാനിരിക്കെയാണ് ജാമ്യം ലഭിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article