യെദ്യൂരപ്പ, അനിഴം നക്ഷത്രം; കേരളത്തിലെ ക്ഷേത്രത്തിൽ വഴിപാട്; പൊന്നുംകുടവും, പട്ടം താലി സമർപ്പണവും

വ്യാഴം, 18 ജൂലൈ 2019 (09:50 IST)
കർണാടകയിൽ ഇന്ന് വിശ്വാസവോട്ടേടുപ്പ് നടക്കാനിരിക്കെ ബിജെപി നേതാവ് യെദ്യൂരപ്പയ്ക്കുവേണ്ടി കേരളത്തിൽ പ്രത്യേക വഴിപാടുകൾ. അനിഴം നക്ഷത്രക്കാരനായ യെദ്യൂരപ്പയുടെ പേരിൽ കഴിഞ്ഞ ദിവസം തളിപ്പറമ്പിലെ പ്രശസ്തമായ രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നുംകുടം സമർപ്പണം നടത്തി. മറ്റൊരു പ്രധാന വഴിപാടായ പട്ടം താലി സമർപ്പണവും നെയ്‌വിളക്ക് സമർപ്പണവും ഈ ദിവസങ്ങളിൽ നടത്തിയിരുന്നു. 
 
മുൻപ് പലതവണ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ട് യെദ്യൂരപ്പ. ഇന്ന് നടക്കുന്ന വിശ്വാസവോട്ടേടുപ്പിൽ ജയിച്ചാൽ യെദ്യൂരപ്പ വീണ്ടും ക്ഷേത്രത്തിൽ ദർശന‌ത്തിനെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍