ഭാര്യ നോക്കിനിൽക്കെ യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

ബുധന്‍, 17 ജൂലൈ 2019 (19:35 IST)
ഭാര്യ നോക്കി നിൽക്കേ ഭർത്താവ് പുഴയിൽ ചാടി ജീവനൊടുക്കി. ബുധനാഴ്ച രാവിലെ തിരുവല്ല വള്ളംകളം പാലത്തിലാണ് സംഭവം ഉണ്ടായത്. നെല്ലാവ് ഇളവം മഠത്തിൽ സുനിൽകുമാറാണ് ആത്മഹത്യ ചെയ്തത്. ഭാര്യ ജ്യോതിയുമൊത്ത് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെയാണ് സംഭവം.
 
ഭാര്യയുമൊത്ത് ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ പാലത്തിലെത്തിയപ്പോൾ ഓട്ടോറിക്ഷ നിർത്താൻ സുനിൽകുമാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പാലം കഴിഞ്ഞിട്ട് നിർത്താം എന്ന് ഡ്രൈവർ പറഞ്ഞു. ഇതോടെ വണ്ടിയുടെ വേഗത കുറഞ്ഞപ്പോൾ ഓട്ടോറിക്ഷയിൽനിന്നും ചാടിയിറങ്ങിയ സുനിൽകുമാർ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. അംഗ്നിശമന സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത് 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍