വിജയം ഇന്ത്യക്ക്; കുൽഭൂഷൻ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

ബുധന്‍, 17 ജൂലൈ 2019 (19:15 IST)
കുൽഭൂഷൻ ജാദവിന് വധശിക്ഷ നൽകിക്കൊണ്ടുള്ള പാക് സൈനിക കോടതിയുടെ വിധി തടഞ്ഞ് അന്താരാഷ്ട്ര കോടതിയുടെ വിധി. പാക് സൈനിക കോടതി വിധിച്ച വധശിക്ഷ പുനഃപരിശോധിക്കണം എന്നും കുൽഭൂഷൻ ജാദവിന് നയതന്തന്ത്ര സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര കോടതി വിധിച്ചു. ഇന്ത്യ നൽകിയ ഹർജിയിലാണ് അന്താരാഷ്ട്ര കോടതിയുടെ സുപ്രധാന വിധി.
 
കുൽഭൂഷൺ ജാദവിന് ആവശ്യമായ നയതന്ത്ര സഹായം ഇന്ത്യക്ക് നൽകാം എന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 16 പേരടങ്ങുന്ന ബെഞ്ചിലെ 15 പേരും ഇന്ത്യക്ക് അനുകൂലമായ നിലപാടണ് സ്വീകരിച്ചത്. പാക് സൈനിക അന്താരാഷ്ട്ര നടപടിക്രങ്ങൾ പാലിക്കാതെയണ് കുൽഭൂഷൺ ജാദവിന് വധശിക്ഷക്ക് വിധിച്ചത് എന്നും പാകിസ്ഥാൻ വിയന്ന കരർ ലംഘിച്ചു എന്നും അന്താരാഷ്ട്ര നീതിന്യായ കോടതി വ്യക്തമാക്കി.
 
കുൽഭുഷണ് നയതന്ത്ര സഹായം നിഷേധിച്ചത് വിയന്ന കരാറിന്റെ ലംഘനമാണ് എന്ന ഇന്ത്യ അന്താരാഷ്ട്ര നിതിനായ കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം കുൽഭൂഷൻ ജാദവിനെ മോചിപ്പിക്കണം എന്ന ആവശ്യം അന്താരഷ്ട്ര നീതിന്യായ കോടതി അംഗീകരിച്ചില്ല.
 
ബലുചിസ്ഥാൻ പ്രവശ്യയിൽ ചാരവൃത്തി നടത്തി എന്ന് ആരോപിച്ചാണ് മുൻ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥൻ കുൽഭൂഷൻ സുധീർ ജാദവിനെ പാകിസ്ഥാൻ 2016 മാർച്ച് 3ന് പിടികൂടുന്നത്. പിന്നീട് പാക് സൈനിക കോടതി കുൽഭൂഷൻ ജാദവിന് വധശിക്ഷ വിധിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടർതിയെ സമീപിച്ചു 
 
ഇറാനിൽ ഛബഹർ തീരത്ത് നിയമ പ്രകാരമുള്ള കച്ചവടത്തിനെത്തിയ കുൽഭൂഷൻ ജാദവിനെ പാകിസ്ഥാൻ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നും. നാവിക സേനയിൽനിന്നും വിരമിച്ച ശേഷം ജാദവിന് ഇന്ത്യയുടെ രഹസ്യന്വേഷണ ഏജൻസികളുമായി യതൊരു ബന്ധവും ഉണ്ടായിരുന്നില്ല എന്നും ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ ധരിപ്പിച്ചിരുന്നു. മുൻ സോളിസിറ്റർ ജനറലായ ഹരീഷ് സാൽവേയാണ് ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര കോടതിയിൽ ഹാജരായത്.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍