വിമാനത്തിൽ ഉണ്ടായിരുന്നത് 10മിനിറ്റ് മാത്രം പറക്കാനുള്ള ഇന്ധനം, വൻ അപകടം ഒഴിവായത് തലനാരിഴക്ക് !

ബുധന്‍, 17 ജൂലൈ 2019 (17:06 IST)
153 യാത്രക്കരുമായി മുംബൈയിൽനിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിസ്താര വിമാനം വലിയ അപകടത്തിൽനിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. കാലാവസ്ഥ മോശമായതിനെ തുടർന്ന് ലഖ്നൗവിൽ വിമാനം ലാൻഡ് ചെയ്യുമ്പോൾ വിമാനത്തിൽ ഇന്ധനം നന്നേ കുറവായിരുന്നു.
 
മുംബൈയിൽനിന്നും പുറപ്പെട്ട വിസ്താരയുടെ യുകെ944 വിമാനം കാലാവസ്ഥ മോശമായതിനെ തുടർന്ന് ഡൽഹിയിൽ ഇറക്കാനായില്ല. തുടർന്ന് ലഖ്നൗവിലേക്ക് വിമാനം തിരിച്ചുവിട്ടു. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് ലഖ്നൗവിലും വിമാനം ഇറക്കനാകാതെ വന്നു. ഇതോടെ കാൺപൂരിലോ പ്രയാഗ്‌രാജിലോ വിമാനം ഇറക്കാം എന്ന തീരുമാനത്തിൽ പൈലറ്റുമാർ എത്തുകയായിരുന്നു. 
 
പ്രയാഗിലേക്ക് വിമാനം തിരിക്കുകയും ചെയ്തു. അപ്പോഴാണ് ലഖ്നൗ എയർ കൺട്രോളിൽനിന്നും കാലവസ്ഥ അനുകൂലമായതായി പൈലറ്റുമാർക്ക് നിർദേശം ലഭിക്കുന്നത്. ഇതോടെ പൈലറ്റുമാർ ലഖ്നൗവിലേക്ക് വിമാനം വീണ്ടും തിരികെവിട്ടു. ലഖ്നൗവിൽ വിമാനം ഇറക്കുമ്പോൾ പത്ത് മിനിറ്റുകൂടി പറക്കാൻ വേണ്ട ഇന്ധനം മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കൃത്യസമയത്ത് ലാൻഡ് ചെയ്യനായതോടെയാണ് വലിയ അപകടം ഒഴിവായത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍