സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസുകളും ഓടിത്തുടങ്ങും

ജോര്‍ജി സാം
ബുധന്‍, 20 മെയ് 2020 (18:27 IST)
സംസ്ഥാനത്ത് നാളെമുതല്‍ സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങും. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബസ് ഓടിത്തുടങ്ങിയ ശേഷമുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ വഴിയേ അറിയിക്കുമെന്ന് ബസ് ഉടമകള്‍ പറഞ്ഞു.
 
പ്രതിസന്ധി ഘട്ടത്തിലും ആശ്വാസമായി 3 മാസത്തെ നികുതി ഇളവ് ചെയ്തതിനെ സ്വാഗതം ചെയ്യുന്നുവെന്നും കോവിഡ് നിബന്ധനകളോടെ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നും കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുലം ഗോകുല്‍ദാസ് അറിയിച്ചു. കൊവിഡ് കാലത്ത് സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊപ്പം നില്‍ക്കാനാണ് താല്‍പര്യമെന്നും ബസുടമകള്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article