ഇനി അര ലിറ്ററിലും, ജവാൻ ഉത്പാദനം ഇരട്ടിയാക്കി

Webdunia
തിങ്കള്‍, 1 മെയ് 2023 (13:33 IST)
മെയ് രണ്ടാം വാരം മുതൽ ജവാൻ മദ്യത്തിൻ്റെ ഉത്പാദനം ഇരട്ടിയാകും. ഒരു ലിറ്ററിന് പുറമെ അര ലിറ്ററിലും ഇനി മദ്യം ലഭ്യമാകും. ട്രിപ്പിൾ എക്സ് റം എന്ന പുതിയ ബ്രാൻഡും ഉടൻ തന്നെ വിപണിയിലെത്തും. അര ലിറ്റർ മദ്യം പുറത്തിറക്കാൻ തീരുമാനിച്ചതിനെ തുടർന്ന് തിരുവല്ല ട്രാവൻകൂർ ഷൂഗേഴ്സ് ആൻഡ് കെമിക്കൽ ഫാക്ടറിയിൽ ഉത്പാദനം കൂട്ടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി.
 
നിലവിൽ ദിനം പ്രതി 8,000 കെയ്സ് മദ്യമാണ് ഇവിടെ ഉത്പാദനം ചെയ്യുന്നത്. ഇത് 15,000 കെയ്സായി വർധിപ്പിക്കും. ലീഗൽ മെട്രോളജിയുടെ നടപടിക്രമങ്ങൾ മാത്രമാണ് ഇതിനായി ബാക്കിയുള്ളത്. നിലവിൽ 640 രൂപയാണ് ഒരു ലിറ്റർ ജവാൻ റമ്മിൻ്റെ വില.

അനുബന്ധ വാര്‍ത്തകള്‍

Next Article