സ്വകാര്യ ബസ് സമരം മൂന്നാം ദിവസം; പല ബസുടമകളും പിന്മാറുന്നു

Webdunia
ശനി, 26 മാര്‍ച്ച് 2022 (07:59 IST)
നിരക്ക് വര്‍ധന ആവശ്യപ്പെട്ടുള്ള സ്വകാര്യ ബസ് സമരം മൂന്നാം ദിവസത്തിലേക്ക്. ആദ്യ ദിവസത്തില്‍ നിന്ന് വ്യത്യസ്തമായി പല സ്വകാര്യ ബസ് ഉടമകളും ഇന്നലെ സമരത്തില്‍ നിന്ന് പിന്മാറി സര്‍വീസ് നടത്തി. അനാവശ്യ സമരമാണെന്ന് ബസ് ഉടമകള്‍ക്ക് തന്നെ മനസ്സിലായി തുടങ്ങിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. നിരക്ക് വര്‍ധനയുടെ കാര്യം സര്‍ക്കാര്‍ നേരത്തെ ഉറപ്പ് നല്‍കിയിട്ടുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസ് സമരം മലബാര്‍ മേഖലയിലാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അതേസമയം, തിരുവനന്തപുരത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article