സ്വകാര്യ ബസ് പണിമുടക്ക്; കെഎസ്ആര്‍ടിസി നടത്തിയത് 700 അധിക സര്‍വ്വീസുകള്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 25 മാര്‍ച്ച് 2022 (20:51 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകളുടെ സംഘടനകള്‍ സമരം നടത്തുന്നതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി വ്യാഴാഴ്ച 3951 സര്‍വ്വീസുകള്‍ നടത്തി. വ്യാഴാഴ്ച്ചകളില്‍ സാധാരണ നടത്തുന്ന സര്‍വീസുകളേക്കാള്‍ 700 ഓളം സര്‍വ്വീസുകളാണ് അധികമായി നടത്തിയത്. സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന സെക്ടറില്‍ യാത്രാക്കാരുടെ ആവശ്യത്തിന് അനുസരിച്ച്  കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തി.
 
സെന്‍ട്രല്‍ സോണില്‍ നിന്നും 1269, നോര്‍ത്ത് സോണില്‍ നിന്നും 1046, സൗത്ത് സോണില്‍ നിന്നും 1633 സര്‍വ്വീസുകളാണ് നടത്തിയത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍