ഇന്ധനവില വർധനവടക്കമുള്ള കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ തിങ്കൾ,ചൊവ്വ ദിവസങ്ങളിലാണ് സംയുക്ത തൊഴിലാളി യൂണിയൻ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുന്നത്. കേരളത്തിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ സഹകരിക്കാനാണ് ആഹ്വാനം. മോട്ടോർ വാഹനമേഖല, കെ.എസ്.ആർ.ടി.സി, വ്യാപാര മേഖല എന്നിവ പണിമുടക്കാൻ ആഹ്വാനം ചെയ്തതോടെ പൊതുഗതാഗതത്തേയും കടകമ്പോളങ്ങളെയും പണിമുടക്ക് ബാധിക്കും.