ദേശീയ പണിമുടക്ക്: റേഷന്‍കടകള്‍ 27 ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കില്ല

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 25 മാര്‍ച്ച് 2022 (09:34 IST)
ദേശീയ പണിമുടക്ക് 28 29 തീയതികളില്‍ നടക്കുന്നതിനാല്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ കാര്‍ഡ് ഉടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും എന്നതിനാല്‍ പൊതു അവധി ദിവസമായ ഞായറാഴ്ച റേഷന്‍ കട തുറക്കണമെന്ന ഭക്ഷ്യമന്ത്രിയുടെ പ്രസ്താവന വ്യാപാരികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് .ഈ മാസം 31 ന് വിതരണം തീര്‍ന്നില്ലെങ്കില്‍ ഏപ്രില്‍ 1 ,2 തീയതികളില്‍ വിതരണം നീട്ടണമെന്നും വ്യാപാരികള്‍ക്ക് പൊതു അവധി ദിവസങ്ങളില്‍ സംഘടനാ സമ്മേളനങ്ങളും മറ്റും നടക്കുന്നതിനാല്‍ 27ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല എന്നും, ഭക്ഷ്യമന്ത്രിയുടെ പ്രസ്താവന പുനപരിശോധിക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളായ അംബുജാക്ഷന്‍ നായര്‍ , ആറന്നൂര്‍ശിശുപാലന്‍ നായര്‍ തുടങ്ങിയവര്‍  പ്രസ്ഥാവിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍