സ്വകാര്യ ബസ് സമരം എത്ര ദിവസം തുടരും?

വെള്ളി, 25 മാര്‍ച്ച് 2022 (08:13 IST)
നിരക്ക് വര്‍ധന ആവശ്യപ്പെട്ട് കേരളത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക്. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതുവരെ സമരം തുടരാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം. സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. സ്വകാര്യ ബസ് ഉടമകള്‍ ചര്‍ച്ച നടത്തണമെന്ന ആവശ്യം ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 
 
മാര്‍ച്ച് 30 വരെ സ്വകാര്യ ബസ് സമരം തുടരാനാണ് സാധ്യത. ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് മാര്‍ച്ച് 30 ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. എല്‍ഡിഎഫ് യോഗത്തില്‍ അനുകൂല നിലപാടുണ്ടായാല്‍ സ്വകാര്യ ബസ് സമരം പിന്‍വലിക്കും. അതുവരെ ജനം വലയും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍