തിരുവനന്തപുരത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നു

വ്യാഴം, 24 മാര്‍ച്ച് 2022 (08:45 IST)
തിരുവനന്തപുരം ജില്ലയില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നു. നഗരത്തിലെ മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നതായാണ് വിവരം. ബസ് സര്‍വീസ് നടത്താനാണ് ഉടമകളില്‍ നിന്ന് തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നതെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. സ്വകാര്യ ബസ് ഉടമകളുടെ സംഘടനകള്‍ 24-ാം തിയതി മുതല്‍ അനിശ്ചിതകാല സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസ് നടത്തുന്നുണ്ട്. നിലവില്‍ യൂണിറ്റുകളില്‍ ലഭ്യമാക്കിയിട്ടുള്ള മുഴുവന്‍ ബസുകളും സര്‍വീസ് നടത്തുവാന്‍ സി.എം.ഡി. നിര്‍ദേശം നല്‍കി. ആശുപത്രികള്‍, വിമാനത്താവളങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍