കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രതി തടവുചാടി, രക്ഷപ്പെട്ടത് ഐസൊലേഷൻ വാർഡിന്റെ വെന്റിലേഷൻ തകർത്ത്

Webdunia
വെള്ളി, 3 ഏപ്രില്‍ 2020 (11:06 IST)
കണ്ണൂർ: കോവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന പ്രതി ചടവുചാടി. ഐസൊലേഷൻ വർഡിലെ വെന്റിലേഷൻ തകർത്താണ് യുപി അമീർപൂർ സ്വദേശി അജയ് ബാബു രക്ഷപ്പെട്ടത്. കാസർഗോഡ് കാനറ ബാങ്കിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. 
 
മാർച്ച് 25നാണ് കാസർഗോഡ് നിന്നും ഇയാളെ ജെയലിലേക്ക് കൊണ്ടുവന്നത്. ഉത്തർപ്രദേശ് സ്വദേശിയായതിനാലും, കസർഗോഡ്നിന്നും കൊണ്ടുവന്നതിനാലും പ്രതിയെ ജെയിലിലെ തന്നെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.   

അനുബന്ധ വാര്‍ത്തകള്‍

Next Article