ഈ ഇരുട്ടിനെ അകറ്റണം, അതിന് ഏപ്രിൽ 5 വെളിച്ചമാകണം: ഏപ്രിൽ 5ന് രാത്രി 9 മണിക്ക് ദീപം തെളിയിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം

വെള്ളി, 3 ഏപ്രില്‍ 2020 (09:38 IST)
ഡൽഹി: ലോക്‌ഡൗണുമായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനം നല്ല രീതിയിൽ അച്ചടക്കം പാലിച്ചു എന്നും കോവിഡ് പ്രതിരോധത്തിൽ പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. ' ഒറ്റയ്ക്ക് എങ്ങനെ രോഗത്തെ നേരിടും എന്നും കഷ്ടപ്പാട് എന്ന് തീരുമെന്നുമെല്ലാം പലർക്കും ആശങ്കകൾ ഉണ്ട്. എന്നാൽ നിങ്ങൾ ഒറ്റയ്ക്കല്ല, 130 കോടി ജനങ്ങൾ ഒപ്പമുണ്ട്.
 
കോവിഡ് എന്ന ഇരുട്ടിനെ അകറ്റണം. അതിന് ഏപ്രിൽ അഞ്ച് വെളിച്ചമായി മാറണം. ഏപ്രിൽ അഞ്ചിന് രാത്രി 9ന് എല്ലാവരും വീടിന് മുൻപിൽ 9 മിനിറ്റ് ദീപം തെളിയിക്കണം. വീട്ടിലെ ലൈറ്റുകൾ എല്ലാം അണച്ച ശേഷം, ടോർച്ചുകളോ മൊബൈൽഫോണുകളോ ഉപയോഗിച്ച് പ്രകാശം തെളിയിക്കാം. എന്നാൽ ഇതിനായി ആരും കൂട്ടം ചേരരുത് എന്നും പുറത്തുപോകരുത് എന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.  

A video messsage to my fellow Indians. https://t.co/rcS97tTFrH

— Narendra Modi (@narendramodi) April 3, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍