സിനിമയില്‍ അഭിനയിക്കുന്നവര്‍ സാധാരണ മനുഷ്യരാണെന്ന ചിന്ത ആരാധകർക്കും വിമർശകർക്കും ഇല്ലാതാവുകയാണെന്ന് നടൻ പ്രേം കുമാർ. തങ്ങളുടെ താരങ്ങളെ അവർ അമാനുഷരായി കാണുന്നു. അവര്‍ക്ക് പൂജാബിംബങ്ങളുടെ പരിവേഷം നല്‍കുന്നു. ഇതെല്ലാം ശരിയാണോയെന്ന് താരങ്ങൾ തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും പ്രേം കുമാർ ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്.
ആരാധനയും ആരാധകരും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍, അന്നൊന്നും ഇത്ര അധഃപതിച്ചിട്ടില്ല. സാക്ഷരതയ്ക്കും സാംസ്കാരിക ഔന്നത്യത്തിനും പേരുകേട്ട ഒരു സംസ്ഥാനത്താണ് ഇത്തരം സംഭവങ്ങള്‍ എന്നോര്‍ക്കണം. അതിരു കടന്ന താരാരാധനയും അതിന് പാലൂട്ടുന്ന ഫാന്‍സ് അസോസിയേഷനുകളും ചേര്‍ന്ന് നമ്മുടെ യുവത്വത്തെ ചിന്താപരമായ പാപ്പരത്തത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്.