അരിക്കൊമ്പന് വേണ്ടി ക്ഷേത്രത്തില്‍ ദിവസപൂജ, പഞ്ചമി പൂജ കലപ്പ സമര്‍പ്പണം

Webdunia
ഞായര്‍, 11 ജൂണ്‍ 2023 (12:19 IST)
തൃശൂര്‍ : മലയാളിയുടെയും തമിഴന്റെയും ഉറക്കം കെടുത്തുന്ന അരിക്കൊമ്പന്റെ ആയുരാരോഗ്യ സൗഖ്യം ലക്ഷ്യമിട്ടു പ്രവാസി മലയാളി ക്ഷേത്രത്തില്‍ രണ്ടു ദിവസത്തെ പൂജ വഴിപാട് നടത്തുന്നു. പ്രവാസി മലയാളിയായ മലേഷ്യയില്‍ താമസിക്കുന്ന കോട്ടയം സ്വദേശി കൊച്ചുറാണിയാണ് അന്തിക്കാട്ടെ വെള്ളൂര്‍ ആലുംതാഴം മഹാവാരാഹി ദേവി ക്ഷേത്രത്തില്‍ പൂജ നടത്തുന്നത്. കഴിഞ്ഞ ദിവസം ഒരു ദിവസത്തെ മുഴുവന്‍ പൂജ നടത്തി. ഇനിയുള്ളത് ഇരുപത്തിമൂന്നിനു വൈകിട്ട് നടത്തുന്ന പഞ്ചമി പൂജയാണ്.
 
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ വാരാഹീദേവിയുടെ ഇഷ്ടവഴിപാടുകളായ ദിവസപൂജ, പഞ്ചമി പൂജ കലപ്പ സമര്‍പ്പണം എന്നിവയാണ് ക്ഷേത്ര മേല്‍ശാന്തി വിഷ്ണു കൂട്ടാളിയുടെ കാര്‍മ്മികത്വത്തില്‍ കഴിഞ്ഞ ദിവസം അരിക്കൊമ്പന് വേണ്ടി നടത്തിയത്.  സമൂഹ മാധ്യമത്തിലൂടെയാണ് കൊച്ചുറാണി ഈ ക്ഷേത്രത്തെ കുറിച്ച് അറിഞ്ഞതും ഇടയ്ക്കിടയ്ക്ക് വരുന്നതും. ഈ വിവരമറിഞ്ഞു ഭക്തരും പൂജയ്‌ക്കെത്തിയിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article