പ്രവാസികളുടെ മടക്കത്തിന് പിപി‌ഇ കിറ്റ് ധരിച്ചാൽ മതിയാകും, കൊവിഡ് സർട്ടിഫിക്കറ്റിന് ബദൽ ഒരുക്കാൻ സർക്കാർ

Webdunia
ബുധന്‍, 24 ജൂണ്‍ 2020 (08:11 IST)
തിരുവനന്തപുരം: വീദേശ രാജ്യങ്ങളിൽനിന്നും മടങ്ങിയെത്തുന്നതിന് കൊവിഡ് പരിശോധ പ്രായോഗിയ്കമല്ലെങ്കിൽ വിമാനങ്ങളിൽ പിപിഇ കിറ്റ് നിർബന്ധമക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിയ്ക്കുന്നു. കൃത്യമായ ശുചിത്വവും, സുരക്ഷിത അകലവും, പി‌പിഇ കിറ്റുകളും നിർബന്ധമാക്കാനാണ് സർക്കാർ ആലോചിയ്ക്കുന്നത്. ഇക്കാര്യത്തിൽ ചർച്ചകൾ പുരോഗമിയ്ക്കുകയാണ്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഇതിൽ അന്തിമ തീരുമാനം ഉണ്ടായേക്കും.
 
വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കിയ സർക്കാർ നടപടി വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. വിമാനത്തിൽ പ്രവേശിയ്ക്കും മുൻപ് പ്രവാസികളെ ട്രൂനാറ്റ് പരിശോധനയ്ക്ക് വിധേയരാക്കണം എന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യം ഉന്നയിച്ചെങ്കിലും ഇത് പ്രായോഗികമല്ല എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുകയായിരുന്നു. രോഗികൾക്കായി പ്രത്യേക വിമാനം എന്ന ആകവശ്യവും നിലവിലെ സാഹചര്യത്തിൽ അംഗീകരിയ്ക്കാൻ കഴിയില്ല എന്നും കേന്ദ്രം വ്യക്തമാക്കി. ഇതോടെയാണ് സർക്കാർ ബദൽ മാർഗങ്ങൾ തേടാൻ തീരുമാനിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article