പൂർണനഗ്നനായി അഭിനയിക്കേണ്ടി വന്നുവെന്ന് യുവാവ്, 90 ശതമാനം നഗ്നതയാവാമെന്ന് ധാരണയുണ്ടായിരുന്നതായി സംവിധായിക

Webdunia
വെള്ളി, 21 ഒക്‌ടോബര്‍ 2022 (17:31 IST)
സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ പൂർണനഗ്നനായി അഭിനയിക്കേണ്ടിവന്നെന്ന് യുവനടൻ. കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തിയാണ് അഭിനയിപ്പിച്ചതെന്ന് യുവാവ് നൽകിയ പരാതിയിൽ പറയുന്നു. അതേസമയം 90 ശതമാനം നഗ്നതയാകാമെന്ന് ധാരണയുണ്ടായിരുന്നതായി വിഷയത്തിൽ ചിത്രത്തിൻ്റെ സംവിധായിക പ്രതികരിച്ചു.
 
സീരീസിലെ അഭിനേതാക്കൾ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിയിരുന്നുവെന്നും സംവിധായിക പറഞ്ഞു. അതിനിടെ യുവടൻ ഒടിടി സീരീസ് അധികൃതരുമായി കരാറിൽ ധാരണയാകുന്ന ദൃശ്യങ്ങൾ ഒടിടി അധികൃതർ പുറത്തുവിട്ടു. ചിത്രത്തിൻ്റെ ആദ്യഭാഗങ്ങൾ കുറച്ച് ചിത്രീകരിച്ച ശേഷമായിരുന്നു കരാറിൽ ഒപ്പുവെച്ചതെന്നും. ആദ്യമായി നായകനാകുന്നതിനാൽ കരാർ പൂർണ്ണമായി വായിച്ചിരുന്നില്ലെന്നും യുവനടൻ പറഞ്ഞു.
 
ഒപ്പുവെച്ച ശേഷമാണ് അശ്ലീല സീരെസ് ആണെന്ന് അറിയിച്ചത്. തുടർന്ന് അഭിനയിക്കാനാവില്ലെന്ന് അറിയിച്ചപ്പോൾ 5 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നുവെന്നും നടൻ്റെ പരാതിയിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article