Pollution Certificate: പുക പരിശോധന സര്‍ട്ടിഫിക്കറ്റ് കൈയില്‍ ഇല്ലേ? കിട്ടുന്നത് എട്ടിന്റെ പണി

Webdunia
ചൊവ്വ, 26 ജൂലൈ 2022 (08:41 IST)
Pollution Certificate: പുക പരിശോധന സര്‍ട്ടിഫിക്കറ്റ് പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ്. ഒരു വാഹനത്തില്‍ നിന്നും പുറന്തള്ളപ്പെടുന്ന പുകയുടെ അളവാണ് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നത്. ഇത് നിശ്ചയിച്ച പരിധിക്കുള്ളില്‍ അല്ലെങ്കില്‍ പിഴ ഈടാക്കും. ഡ്രൈവര്‍ ലൈസന്‍സ്, വെഹിക്കിള്‍ ഇന്‍ഷുറന്‍സ്, വാഹന രജിസ്‌ട്രേഷന്‍ പേപ്പറുകള്‍ എന്നിവയ്‌ക്കൊപ്പം പുക പരിശോധന സര്‍ട്ടിഫിക്കറ്റും കരുതണം. പുക പരിശോധന സര്‍ട്ടിഫിക്കറ്റ് കൈയില്‍ ഇല്ലെങ്കില്‍ വലിയ പിഴ അടയ്‌ക്കേണ്ടിവരും. ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത പൊല്യൂഷന്‍ ടെസ്റ്റിങ് സെന്ററിലേക്ക് പോയാല്‍ വാഹനങ്ങളുടെ പുക പരിശോധന നടത്താന്‍ സാധിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article