സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഇതുവരെ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കാനുള്ള ഏതൊരു നടപടിയും അപക്വമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സാമൂഹിതാഘാത പഠനത്തിനു അനുമതി നല്‍കിയിട്ടില്ലെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ്.മനു ഫയല്‍ ചെയ്ത അധിക വിശദീകരണത്തില്‍ പറയുന്നു.
സര്‍വേയ്ക്കായി കെ-റെയില്‍ കോര്‍പ്പറേഷന്‍ പണം ചെലവാക്കിയാല്‍ ഉത്തരവാദിത്തം കെ-റെയിലിന് മാത്രമാണെന്നും കേന്ദ്രം പറയുന്നു. അതേസമയം, 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഇത്തരമൊരു സര്‍വേ നടത്തുന്നതിനു സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്നും കേന്ദ്രം നല്‍കിയ അധിക വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.