കേരളത്തില്‍ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 15 മുതല്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 25 ജൂലൈ 2022 (19:49 IST)
കേരളത്തില്‍ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 15 മുതല്‍ ആരംഭിക്കും. നവംബര്‍ 30നാണ് അവസാനിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിലെ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടിയാണ് റാലി നടത്തുന്നത്. 
 
തിരുവനന്തപുരം ആര്‍മി റിക്രൂട്‌മെന്റ് ഓഫീസ്, കൊല്ലം ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് റാലി നടക്കുന്നത്. ഓഗസ്റ്റ് ഒന്നുമുതല്‍ 30വരെ രജിസ്റ്റര്‍ ചെയ്യാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍