32 ചാക്ക് പുകയില ഉത്പ്പന്നങ്ങള്‍, 1600 പാക്കറ്റ് ഹാന്‍സ്; മറിച്ചുവിറ്റ് പൊലീസ്, രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍ ! ചോര്‍ത്തിയത് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍

വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (12:16 IST)
നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ മറിച്ചുവിറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മലപ്പുറത്താണ് വിചിത്ര സംഭവം. നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത സാധനങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥര്‍ മറിച്ചുവിറ്റത്. ഹാന്‍സ് അടക്കമുള്ള ഉത്പ്പന്നങ്ങളാണ് മറിച്ചുവിറ്റത്. പിടിച്ചെടുത്ത പുകയില ഉത്പ്പന്നങ്ങള്‍ നശിപ്പിച്ചുകളയാന്‍ കോടതിയുടെ ഉത്തരവുണ്ട്. ഈ ഉത്പ്പന്നങ്ങളാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മറിച്ചുവിറ്റത്. 
 
എ.എസ്.ഐ. രജീന്ദ്രന്‍, സീനിയര്‍ സിപിഒ സജി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മലപ്പുറം കോട്ടയ്ക്കലിലാണ് സംഭവം. ഇരുവരെയും അറസ്റ്റ് ചെയ്തു. 
 
ജൂണ്‍ 21 നാണ് നാല്‍പ്പത് ലക്ഷത്തില്‍ അധികം വില മതിക്കുന്ന 32 ചാക്ക് പുകയില ഉത്പ്പന്നങ്ങള്‍ കോട്ടയ്ക്കലില്‍ പിടികൂടിയത്. ഇതില്‍ 1600 പാക്കറ്റ് ഹാന്‍സ് ഉണ്ടായിരുന്നു. പുകയില ഉത്പ്പന്നങ്ങള്‍ വേഗം നശിപ്പിച്ചുകളയണമെന്നായിരുന്നു കോടതി നിര്‍ദേശം. ഇതിനിടയിലാണ് മറ്റൊരു ഏജന്റ് വഴി നാല്‍പ്പത് ലക്ഷം വിലമതിക്കുന്ന പുകയില ഉത്പ്പന്നങ്ങള്‍ ഒന്നര ലക്ഷം രൂപയ്ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ മറിച്ചുവിറ്റത്. ഇതേ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ വിവരം ചോര്‍ത്തിയതെന്നും സൂചനയുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍