ആശാവര്‍ക്കറോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പൊലീസ് താക്കീത് ചെയ്തതിനെ തുടര്‍ന്ന് യുവാവ് തൂങ്ങി മരിച്ചു. പെരുമ്പാവൂര്‍ വെങ്ങോല പഞ്ചായത്തിലെ എഎം രമേശ്(40) ആണ് തൂങ്ങി മരിച്ചത്. നേരത്തേ ഇയാളുടെ കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ബാധിക്കുകയും രമേശ് ക്വാറന്റൈനിലുമായിരുന്നു.