സഹകരണ സംഘം രൂപീകരിച്ച് നിക്ഷേപകരെ തട്ടിച്ച് പണവുമായി മുങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ വടുവത്ത് മരപ്പാലത്തിനടുത്ത് പുത്തന്‍ വീട്ടില്‍ ദേവകുമാര്‍ എന്ന 40 കാരനാണു കഴിഞ്ഞ ദിവസം ഫോര്‍ട്ട് പൊലീസ് വലയിലായത്.
സിറ്റിയുടെ ഹൃദയഭാഗത്തുള്ള അട്ടക്കുളങ്ങരയില്‍ ജില്ലാ ഓര്‍ഗാനിക് ഫാം ഡെവലപ്‍മെന്‍റ് ആന്‍റ് സഹകരണ സൊസൈറ്റി എന്ന പേരില്‍ സംഘം രൂപീകരിക്കുകയും ഇതിലൂടെ രണ്ട് കോടി രൂപ ഇയാള്‍ സമാഹരിക്കുകയും ചെയ്തു. ഈ തുകയുമായാണ് ഇയാള്‍ മുങ്ങിയത്.
പിന്നീട് ഇയാള്‍ വലിയതുറയിലും സമാനമായ സൊസൈറ്റ് രൂപീകരിച്ച് തട്ടിപ്പ് നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. നേരത്തേ അമ്പലത്തറ പറവന്‍ കുന്നില്‍ ബയോടെക്നോളജി കോ ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ച് തട്ടിപ്പ് നടത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.