തമ്മിലടിച്ച പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

Webdunia
ശനി, 6 സെപ്‌റ്റംബര്‍ 2014 (16:50 IST)
പാരിതോഷികം പങ്കുവെക്കുന്നതിനെച്ചൊല്ലി ഏറ്റുമുട്ടിയ സംഭവത്തില്‍ പൊലീസുകാര്‍ക്ക് അന്വേഷണ വിധേയമായി സസ്പെന്‍ഷന്‍. ഡിവൈഎസ്പി വിയു കുര്യാക്കോസാണ് ഇവര്‍ക്ക് നേരെ നടപടിയെടുത്തത്.

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ചേനപ്പാടി മാത്തംപ്ളാക്കല്‍ അനില്‍കുമാര്‍ (42), പൊടിമറ്റം വളയത്തില്‍ ജോര്‍ജുകുട്ടി (47) എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

വ്യഴാഴ്ച ഉദ്ഘാടനം ചെയ്ത സ്വര്‍ണാഭരണ ശാലയില്‍നിന്ന് ലഭിച്ച പാരിതോഷികവും കൈമടക്കും പങ്കുവെക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലിലത്തെിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.