ഹൃദയവുമായി തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേയ്ക്ക്, സർക്കാർ ഹെലികോപ്റ്ററിന് എയർ ആംബുലൻസായി ആദ്യ ദൗത്യം

Webdunia
ശനി, 9 മെയ് 2020 (10:50 IST)
തിരുവനന്തപുരം: സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന് എയര്‍ ആംബുലന്‍ലൻസായി ആദ്യ ദൗത്യം. കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിയ്ക്കായി തിരുവനന്തപുരത്ത് നിന്നും ഹൃദയം കൊണ്ടുപോവാനാണ് ഹെലികോപ്റ്റര്‍ സംസ്ഥാനത്ത് ആദ്യമായി ഉപയോഗിയ്ക്കുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച 50 കാരിയുടെ ഹൃദയവുമായി ഇന്നു ഉച്ചയ്ക്ക് രണ്ട് മണിയോടെ കൊച്ചിയിലേയ്ക്ക് എയർ ആംബുലൻസ് തിരിയ്ക്കും. 
 
മരിച്ച സ്ത്രീയിൽനിന്നും ഹൃദയം ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ കൊച്ചി ലിസി ആശുപത്രിയില്‍ നിന്നും ഡോ ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം തിരുവനപുരത്തേക്ക് നേരത്തെ തന്നെ തിരിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിമൂലമുള്ള ചെലവ് ചുരുക്കലിനിടെ ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നതിനായി പവന്‍ഹാന്‍സ് കമ്ബനിക്ക് 1.5 കോടി രൂപ കൈമാറിയത് വലിയ വിവാദമായി മാറിയിരുനു. 

അനുബന്ധ വാര്‍ത്തകള്‍

Next Article