മാസ്ക് ധരിയ്ക്കാതെ പുറത്തിറങ്ങി, കൊച്ചിയിൽ 257 പേർക്കെതിരെ കേസെടുത്തു

ശനി, 25 ഏപ്രില്‍ 2020 (10:17 IST)
കൊവിഡ് വ്യാപനത്തിൽ കുറവ് വന്നതിനാൽ സംസ്ഥാനത്തെ റേഡ്സോൺ ജില്ലകളിലും ഹോട്ട് സ്പോട്ടുകളിലും ഒഴികെ ഇളവുകൾ നൽകിയിട്ടുണ്ട്. എന്നാൽ ഇളവുകൾ അനുസരിച്ച് പുറത്തിറങ്ങുമ്പോഴും സാമൂഹിക അകലവും മാസ്കും ഉൾപ്പടെയുള്ള മുൻ കരുതകുകൾ സ്വീകരിയ്ക്കണം എന്നാണ് കർശന നിർദേശം, എന്നാൽ ഇത് അവഗണിച്ചുകൊണ്ട് പലരും സ്വതന്ത്രമായി പുറത്തിറങ്ങുകയാണ്.
 
പുറത്തിറങ്ങുന്നതിന് മാസ്ക് നിർബ്ബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ധാരിയ്ക്കാതെ പുറത്തിറങ്ങിയതിന് എറണാകുളം ജില്ലയിൽ മാത്രം 257 പേർക്കെതിരെ പൊലീസ് കേസെടുത്തു, റൂറൽ പരിധിൽ 187 പേർക്കെതിരെയും, കൊച്ചി സിറ്റി പരിധിൽ 70 പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരിയ്ക്കുന്നത്. കേരള എപ്പിഡെമിക് ആക്ട് പ്രകാരമാണ് നടപടി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍