രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 775 ആയി, രോഗ ബാധിതരുടെ എണ്ണം 2,5000 ലേക്ക്

ശനി, 25 ഏപ്രില്‍ 2020 (09:41 IST)
ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 775 ആയി കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേരാണ് രാജ്യത്ത് രോഗ ബാധയെ തുടർന്ന് മരിച്ചത്. രാജ്യത്താകെ രോഗബാധിതരുടെ എണ്ണം 24,506 ആയി. കഴിഞ്ഞ ദിവസം 1,429 പേർക്കാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 5,063 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയില്‍ മാത്രം വൈറസ് ബധിച്ചവരുടെ എണ്ണം 6,817 ആയി.
 
കഴിഞ്ഞദിവസം 18 18 പേർക്കുകൂടി മരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ മരണം 301 ആയി. വെള്ളിയാഴ്ച മുംബൈയില്‍ മാത്രം 11 പേരാണ് മരിച്ചത്. 357 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഗുജറാത്തിൽ 2,815 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 127 പേരാണ് മരിച്ചത്. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 2,514 ആയി. 53 പേരാണ് ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍