കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ചു; മരണം പൊലീസ് മര്‍ദ്ദനം മൂലമെന്ന് സഹോദരന്‍

Webdunia
വെള്ളി, 7 ഏപ്രില്‍ 2017 (19:20 IST)
പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ചു. കാസർഗോഡ് സ്വദേശി സന്ദീപാണു മരിച്ചത്. ജീപ്പിൽ കുഴഞ്ഞുവീണ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

പൊതുസ്ഥലത്തു മദ്യപിച്ചെന്ന പരാതിയിലാണ് കാസർഗോഡ് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൗക്കി സിപിസിആര്‍ഐ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സന്ദീപിനെ കസ്റ്റഡിയിലെടുത്തത്. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചു കൊണ്ടിരിക്കെയാണ് സന്ദീപ് ഉൾപ്പെടെ നാലുപേരെ പിടികൂടിയത്.

പൊലീസിനെ കണ്ട് ഭയന്നോടിയ സന്ദീപിനെ  പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ജീപ്പിൽ കയറ്റുന്നതിനിടെ കുഴഞ്ഞു വീഴുകയും മരിക്കുകയുമായിരുന്നു.

അതേസമയം, പൊലീസിനെതിരെ ആരോപണവുമായി സന്ദീപിന്റെ സഹോദരന്‍ രംഗത്തെത്തി. ജീപ്പിലേക്ക് കയറ്റുന്നതിനിടെ  പൊലീസ് തന്റെ സഹോദരനെ മര്‍ദ്ദിച്ചു. വെള്ളം ചോദിച്ചിട്ട് പോലും കൊടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
Next Article