‘ദക്ഷിണേന്ത്യക്കാരായ കറുത്തവര്‍ ചുറ്റിലുമുണ്ട്, അങ്ങനെയുള്ള ഞങ്ങള്‍ ആഫ്രിക്കക്കാരെ ആക്രമിക്കില്ല’: ബിജെപി നേതാവിന്റെ പരാമർശം വിവാദത്തിൽ

Webdunia
വെള്ളി, 7 ഏപ്രില്‍ 2017 (18:51 IST)
ദക്ഷിണേന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപവുമായി ബിജെപി നേതാവ് തരുണ്‍ വിജയ്. ദ​ക്ഷി​ണേ​ന്ത്യ​ക്കാ​രാ​യ ക​റു​ത്ത​നി​റ​ക്കാ​ർ ചു​റ്റു​പാ​ടും ജീ​വി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ര്‍​ക്കൊ​പ്പം ജീ​വി​ക്കു​ന്ന ത​ങ്ങ​ള്‍ ആ​ഫ്രി​ക്ക​ക്കാ​രെ ആ​ക്ര​മി​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു നേതാവിന്‍റെ പ്ര​തി​ക​ര​ണം.

ഇന്ത്യയിലെ വംശീയാക്രമണങ്ങൾ എന്ന വിഷയത്തിൽ അൽജസീറ ചാനൽ സംഘടിപ്പിച്ച പരിപാടിയിലാണ് ബിജെപി നേതാവ് വിവാദ പ്രസ്താവന നടത്തിയത്. പരാമർശം പ്രതിഷേധങ്ങൾക്ക് വഴിവെച്ചതോടെ അദ്ദേഹം മാപ്പു പറഞ്ഞു.

ഇന്ത്യക്കാർ വംശവെറിയന്മാർ ആണെങ്കിൽ നാമെങ്ങനെയാണ് ദക്ഷിണേന്ത്യക്കാരോടൊപ്പം ജീവിക്കുകയെന്ന് തരുൺ വിജയ് ചോദിച്ചു. തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങളിൽ കറുത്തവരില്ലേ. അവരോടൊപ്പം നമ്മളും ജീവിക്കുന്നു. എല്ലായിടത്തും കറുത്തവരുണ്ടെന്നും പരിപാടിയിൽ ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ വിവിധ സമൂഹങ്ങളിൽപ്പെട്ടവർ പരസ്പരം ആക്രമിക്കാറുണ്ട്. കുറേനാൾ മുമ്പു ബിഹാറികളെ മഹാരാഷ്ട്രയിൽ ആക്രമിച്ചിരുന്നു. മറാഠികളെ ബിഹാറിലും ആക്രമിച്ചു. എന്നാൽ ഇവ വംശീയമായ ആക്രമണമാണ് എന്നു പറയാനാവില്ലെന്നും ത​രു​ൺ വി​ജ​യ് വ്യക്തമാക്കിയിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേറ്റര്‍ നോയിഡയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദനമേറ്റിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തിലായിരുന്നു അദ്ദേഹം വിവാദ പ്രസ്‌താവന നടത്തി കുരുക്കിലായത്.
Next Article