പോലീസ് ഉദ്യോഗസ്ഥർ തമ്മിലടി: 2 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

എ കെ ജെ അയ്യര്‍

ശനി, 15 ജൂണ്‍ 2024 (20:28 IST)
കോട്ടയം:  പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. ചിങ്ങവനം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.
 
മോട്ടോർ ബൈക്ക് പാര്‍ക്കിംഗുമായ സംബന്ധിച്ച തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ഈ സംഭവത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. സ്റ്റേഷനുള്ളില്‍ വച്ചുണ്ടായ കയ്യാങ്കളിയില്‍ ഒരാളുടെ തല പൊട്ടുകയും ചെയ്തു. 
 
ഇതിനിടെ തലയ്ക്ക് പരിക്കേറ്റ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പാത്തേക്കിറങ്ങി ഓടുകയും ചെയ്തു. 
 
വിവരം അറിഞ്ഞു ഉന്നത ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണത്തിന ശേഷം സംഭവത്തിൽ 2 പോലീസുകാരെയും സസ്‌പെൻഡ് ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. .സിപിഒ മാരായ സുധീഷ് ബോസ്‌കോ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍