എസ്.ഐ തൂങ്ങി മരിച്ച നിലയിൽ

എ കെ ജെ അയ്യർ

ശനി, 15 ജൂണ്‍ 2024 (12:35 IST)
കോട്ടയം: വിഴിഞ്ഞം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറെ കോട്ടയത്തെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുട്ടമ്പലം കാച്ചു വേലിക്കുന്ന് വീടിയേക്കൽ കുരുവിള ജോർജ് (43) ആണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
 
റിട്ടയേഡ് ട്രഷറി ഓഫീസർ ജോർജ് കുരുവിള - അന്നമ്മ ദമ്പതികളുടെ മകനാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസം വൈകിട്ടു നാലു മണിയോടെ വീടിൻ്റെ രണ്ടാം നിലയിലെ കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മുതദ്ദേഹം കണ്ടെത്തിയത്.
 
പിതാവാണ് മുതദേഹം ആദ്യം കണ്ടത്. വിവരമറിഞ്ഞു എത്തിയ കോട്ടയം ഈസ്റ്റ് പോലീസ് മുതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച അവധിയെടുത്തു നാട്ടിലെത്തിയിരുന്നു. കൊല്ലം ചവറ പോലീസ് സ്റ്റേഷനിലും അദ്ദേഹം ജോലി നോക്കിയിരുന്നു. ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍