യുവതികള്‍ രക്ഷപ്പെട്ടത് സമീപവാസികളുടെ ഇടപെടല്‍ മൂലം; മൂന്നാറില്‍ വിദേശ വനിതകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍

Webdunia
തിങ്കള്‍, 29 ജനുവരി 2018 (17:12 IST)
മദ്യലഹരിയിൽ വിദേശ വനിതകളെ ആക്രമിച്ച യുവാക്കൾ പിടിയിൽ. ബൈസണ്‍വാലി സ്വദേശികളായ ഷിനു, രാജേഷ്, ശ്രീകാന്ത്, കഞ്ഞിക്കുഴി സ്വദേശിയായ നിധിൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

മൂന്നാറില്‍ എത്തിയ യു.കെ അര്‍ജന്റീന സ്വദേശികളായ വനിതകളെ ആക്രമിച്ച സംഭവത്തിലാണ് യുവാക്കള്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മുട്ടുകാട് മുനിയറകൾ സന്ദര്‍ശിക്കാന്‍ എത്തിയ യുവതികളെ മദ്യലഹരിയിൽ യുവാക്കള്‍ കടന്നു പിടിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു.

യുവാക്കളുടെ ആക്രമണത്തില്‍ ഭയന്ന യുവതികള്‍ ബഹളംവച്ച് ഓടി സമീപത്തെ വീടുകളിൽ അഭയം തേടിയതോടെ സമീപ വാസികള്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും യുവാക്കള്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് യുവാക്കളും പിടിയിലായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article