അനാഥാലയത്തില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ചു; നടത്തിപ്പുകാരന്‍റെ മകന്‍ അറസ്റ്റില്‍
കോഴിക്കോട് കുന്ദമംഗലത്ത് അനാഥാലയത്തില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. അനാഥാലയത്തിന്‍റെ നടത്തിപ്പുകാരന്‍റെ മകന്‍ ഓസ്റ്റിന്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
പെണ്‍കുട്ടി കുന്ദമംഗലം പൊലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വീടിനോട് ചേര്‍ന്ന് നടത്തുന്ന അനാഥാലയത്തില്‍വച്ചു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണു പരാതി. ഓസ്റ്റിന്‍ കുറച്ചു നാളുകളായി ഉപദ്രവിച്ചിരുന്നുവെന്നും കുട്ടി വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ പരാതിയില്‍ ശനിയാഴ്‌ചയാണ് ഓസ്‌റ്റിനെ പൊലീസ് പിടികൂടിയത്. കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയതിന് ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.