കൊച്ചി മെട്രോയുടെ ‘കന്നിക്കേസ്’ ഉമ്മന്‍ചാണ്ടിയുടെ ‘ജനകീയ യാത്രക്കെതിരെ’!

Webdunia
വ്യാഴം, 29 ജൂണ്‍ 2017 (08:52 IST)
കൊച്ചി മെട്രോയിലെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്‌തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മെട്രൊ ട്രെയിനിലെ ‘ജനകീയ യാത്ര’ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മെട്രൊ ചട്ടങ്ങള്‍ ലംഘിച്ചെന്നും യാത്രക്കാരെ ബുദ്ധിമുട്ടിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. മെട്രൊ സംവിധാനത്തിന് തകരാര്‍ ഉണ്ടാക്കി, സ്റ്റേഷനില്‍ മുദ്രാവാക്യം വിളിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

മെട്രൊ അസിസ്റ്റന്റ് ലൈന്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് ആലുവ പൊലീസിന്റെ നടപടി. ജനകീയ മെട്രൊ യാത്രയുടെ സംഘാടകര്‍ക്കെതിരെയാണ് കേസ്.  അതേസമയം പൊലീസ് പ്രത്യേകം പേരുകള്‍ എടുത്ത് പറഞ്ഞ് കേസെടുത്തില്ല.  ജനകീയ യാത്ര സംഘടിപ്പിച്ച എറണാകുളം ഡിസിസിയ്ക്കെതിരെയാണ് കേസ്. സംഘാടകര്‍ക്കെതിരെയാണ് നടപടികള്‍ സ്വീകരിക്കുക.

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയ മെട്രോ യാത്ര ചട്ടങ്ങള്‍ ലംഘിച്ചാണെന്നും നടപടി സ്വീകരിക്കുമെന്നും കെഎംആര്‍എല്‍ നേരത്തെ അറിയിച്ചിരുന്നു. മെട്രോ നിര്‍മാണം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണെന്ന് അവകാശപ്പെട്ടും മെട്രോ ഉദ്ഘാടന ചടങ്ങില്‍ നേതാക്കളെ അവഗണിച്ചെന്നും ആരോപിച്ച് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സംഘം മെട്രോയില്‍ യാത്ര ചെയ്തിരിന്നു.
Next Article