ഏറെ വിവാദങ്ങള്‍ സ്രഷ്ടിച്ച ഫസല്‍ വധക്കേസ് വീണ്ടും വഴിത്തിരിവിലേക്ക്. എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിന്റെ കൊലപാതക കേസ് സിപിഎമ്മിന്റെ തലയിലിടാന്‍ എന്‍ ഡി എഫ് നേതൃത്വം ഇടപെട്ടിരുന്നതായി റിപ്പോര്‍ട്ട്. കൊലപാകത്തിന് പിന്നില്‍ സിപിഎം ആണെന്ന് പറയാന്‍ സാക്ഷികളോട് എന്‍ഡിഎഫ് നേതൃത്വം നിര്‍ദേശിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്‍ഡിഎഫ് പ്രവര്‍ത്തകരായ മൂന്ന് സാക്ഷികളാണ് അന്വേഷണ ഏജന്‍സികളോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഫസലിനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ മൊഴി അടുത്തിടെ പുറത്ത് വന്നിരുന്നു
ഫസല്‍ക്കേസില്‍ സിപിഎം പ്രവര്‍ത്തകരെ പ്രതികളാക്കിയുള്ള സിബിഐ കുറ്റപത്രം തെറ്റാണെന്ന രീതിയിലാണ് പുതിയ റിപ്പോറ്ട്ടുകള്‍. പ്രധാന സാക്ഷികള്‍ മൊഴികള്‍ തിരുത്തിയതും സംശയം ചെലുപ്പിക്കുന്നു. എന്‍ഡിഎഫ് നേതാവായ അഡ്വ. നൗഷാദും നസീറും തങ്ങളോട് സാക്ഷി പറയാന്‍ ആവശ്യപ്പെട്ടുവെന്നും അങ്ങനെയാണ് മൊഴി മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.