വിവാഹ വാഗ്ദാനം നൽകി പീഡനം: 36 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 3 ഒക്‌ടോബര്‍ 2024 (16:14 IST)
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി നാലു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ 36 കാരനെ വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു. പാലോട് മീൻമുട്ടി തടത്തരികത്തു വീട്ടിൽ നിധിൻ ആണ് പോലീസ് പിടിയിലായത്.
 
വട്ടപ്പാറ സ്വദേശിയായ യുവതിയെയാണ് ഇയാൾ പീഡിപ്പിക്കുകയും 5 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ പ്രതി 2018 ൽ സാമൂഹ മാദ്ധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. പാലോട്ടെ വീട്ടിൽ വച്ചും യുവതിയുടെ വീട്ടിൽ വച്ചും കന്യാകുമാരിയിലെ ലോഡ്ജിൽ വച്ചും പീഡിപ്പിച്ചു എന്നാണ് പരാതി. പിന്നീട് ഭീഷണിപ്പെടുത്തി പലപ്പോഴായി 5 ലക്ഷം രൂപാ തട്ടിയെടുത്തു എന്നുമാണ് പരാതി. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article