സംസ്ഥാനത്തെ ബിരുദാനന്തര ബിരുദ ദന്തല്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം; അവസാന തിയതി ഓക്ടോബര്‍ 6

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 3 ഒക്‌ടോബര്‍ 2024 (16:09 IST)
സംസ്ഥാനത്തെ ബിരുദാനന്തര ബിരുദ ദന്തല്‍ കോഴ്‌സില്‍ സംസ്ഥാനത്തെ കോളജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവരും കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാനദണ്ഡ പ്രകാരം നീറ്റ് എം.ഡി.എസ് യോഗ്യത നേടിയിട്ടുള്ളവരുമായ വിദ്യാര്‍ഥികളില്‍നിന്നും പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 6ന് രാത്രി 11.59 വരെ അപേക്ഷിക്കാം.
 
സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റിനുശേഷം സംസ്ഥാന ദന്തല്‍ കോളജുകളില്‍ ഒഴിഞ്ഞുകിടക്കുന്ന ജനറല്‍ കാറ്റഗറി സീറ്റുകളിലേക്ക് മാത്രമായിരിക്കും പുതുതായി യോഗ്യത നേടിയ വിദ്യാര്‍ഥികളെ പരിഗണിക്കുന്നത്. പുതുതായി അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികള്‍ നേറ്റിവിറ്റി, ജനനതീയതി എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും കമ്മ്യൂണിറ്റി/ കാറ്റഗറി/ ഫീസ് ആനുകൂല്യം (ബാധകമായവര്‍ക്ക് മാത്രം) എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. വിശദമായ വിജ്ഞാപനം www.cee.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471-2525300.

അനുബന്ധ വാര്‍ത്തകള്‍

Next Article