വയോധികയെ പീഡിപ്പിച്ച കേസിൽ 52 കാരനെ പോലീസ് പിടികൂടി

എ കെ ജെ അയ്യര്‍

തിങ്കള്‍, 24 മാര്‍ച്ച് 2025 (21:17 IST)
തിരുവനന്തപുരം : 55 കാരിയായ വയോധികയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ 52 കാരനെ പോലീസ് പിടികൂടി. പൊൻമുടിയിൽ എസ്റ്റേറ്റ് ലയത്തിൽ അതിക്രമിച്ച് കയറി  വയോധികയെ പീഡിപ്പിച്ചതായാണ് പരാതി. കുളത്തുപ്പുഴ കല്ലുവെട്ടാൻ കുഴി സ്വദേശി രാജൻ (52) ആണ് പോലീസ് കസ്റ്റഡിയിലുള്ളത്.
 
 കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് സംഭവം. വയോധിക താമസിക്കുന്ന ലയത്തിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്നാണ് പരാതി.
 
എസ്റ്റേറ്റ് ലയത്തിൽ 55കാരി ഒറ്റയ്ക്കാണ് താമസം. 10 പേർക്ക് താമസിക്കാവുന്ന ലയങ്ങളാണ് ഇവിടെയുള്ളത്. ഇവർ രണ്ടുപേരും മാത്രമാണ് ഇപ്പോൾ ഈ ലയങ്ങളിൽ താമസിക്കുന്നത്. വയോധിക തന്നെയാണ് പീഡന വിവരം തിങ്കളാഴ്ച രാവിലെ തൊട്ടു സമീപത്തെ ലയത്തിലുള്ളവരെ അറിയിച്ചത്. എസ്റ്റേറ്റിൽ ജോലിക്ക് വന്നയാളാണ് രാജൻ. പൊൻമുടി പൊലീസ് സ്ഥലത്തെത്തി വയോധികയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് രാജനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍