ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ബുധന്‍, 20 നവം‌ബര്‍ 2024 (20:39 IST)
എറണാകുളം : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടു നയത്തിൽ വശത്താക്കി ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ഓണക്കൂർ സ്വദേശിയായ ഇരുപതുകാരനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.
 
പ്രണയം ഭാവിച്ച് അടുത്തു കൂടിയ ഇയാൾ പെൺകുട്ടിയുടെ ഫോട്ടോ മോർഫു ചെയ്തു നഗ്ന ചിത്രമാക്കിയ ശേഷം പെൺകുട്ടിയുടെ കൂട്ടുകാരിക്ക് അയച്ചു കൊടുത്ത ശേഷം ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ഉപദ്രവിക്കുക ആയിരുന്നു. 
 
പരാതിയെ തുടർന്ന് കാലടി പോലീസ് ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍