തൊണ്ടി മുതല്‍ കേസില്‍ ആന്റണി രാജുവിന് സുപ്രീംകോടതിയില്‍ തിരിച്ചടി; വിചാരണ നേരിടണം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 20 നവം‌ബര്‍ 2024 (15:04 IST)
തൊണ്ടി മുതല്‍ കേസില്‍ ആന്റണി രാജുവിന് സുപ്രീംകോടതിയില്‍ തിരിച്ചടി. പ്രതി വിചാരണ നേരിടണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. ആന്റണി രാജു അടക്കമുള്ള പ്രതികള്‍ അടുത്തമാസം 20ന് വിചാരണ കോടതിയില്‍ ഹാജരാകണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് സിടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. 
 
ലഹരി മരുന്നു കേസില്‍ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു കൃത്രിമം നടത്തി എന്നായിരുന്നു കേസ്. കേസിന്റെ പുനര അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട വിധിക്കെതിരെ ആന്റണി രാജു നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടി എന്നാണ് ആന്റണി രാജുവിനെതിരായ കുറ്റം. 1990 ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍